'ആനുകൂല്യങ്ങൾ കൈപ്പറ്റി ജനം നന്ദികേട് കാണിച്ചു'; തോൽവിയിൽ വിവാദ പരാമർശവുമായി എം എം മണി

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയത്തെക്കുറിച്ച് പ്രതികരിച്ച് സിപിഎം നേതാവ് എം എം മണി. ജനങ്ങൾ ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. തോൽവിക്ക് കാരണമെന്തെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ എൽഡിഎഫ് തകർന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. നാല് കോർപറേഷനുകളിൽ യുഡിഎഫ് മുന്നേറുകയാണ്. 86 മുനിസിപ്പാലിറ്റികളിൽ 54, 152 ബ്ലോക്ക് പഞ്ചായത്തിൽ 82, 941 ഗ്രാമ പഞ്ചായത്തുകളിൽ 438, 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴും യുഡിഎഫിനൊപ്പമാണ്.

Previous Post Next Post