പ്രേമം തലയ്ക്ക് പിടിച്ചാൽ പിന്നെ എന്ത് പൊള്ളുന്ന ചൂട്; പട്ടാപ്പകൽ പ്രണയജോടികളുടെ ലീലാവിലാസങ്ങൾ നെഹ്റു സ്റ്റേഡിയം ​ഗാലറിയിൽ; ​ഗാലറിയുടെ ഏറ്റവും മുകളിലാണ് പരസ്യമായുള്ള പ്രണയചേഷ്ടകൾ, സ്കൂൾ യൂണിഫോമിലും വിദ്യാർത്ഥിനികളുമായി യുവാക്കളുടെ പ്രണയവിഹാരം

കോട്ടയം: കോട്ടയം നാ​ഗമ്പടം നെഹ്റു സ്റ്റേഡിയത്തിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ് പൊതുജനങ്ങളെ നാണിപ്പിക്കുന്ന തരത്തിലുള്ള പ്രണയജോടികളുടെ ലീലാവിലാസങ്ങൾ. മൂന്നും നാലും ​ഗ്രൂപ്പുകളായാണ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള കമിതാക്കൾ എത്തുന്നത്. പൊരിവെയിലത്ത് റോഡിൽ നിൽക്കുമ്പോൾ തന്നെ അസ്വസ്ഥത അനുഭവപ്പെടുമ്പോൾ ആണ് മീറ്ററുകളോളം ഉയരമുള്ള സ്റ്റേഡിയത്തിന്റെ ഒത്ത മുകളിൽ കയറി ഇവരുടെ വികൃതികൾ. പലദിവസങ്ങളിലും ടൗണിലെ സ്കൂളുകളിലെ വിദ്യാർത്ഥിനികളെ സ്കൂൾ യൂണിഫോമിൽ വരെ ഇവിടെ കാണാറുണ്ടെന്ന് നാ​ഗമ്പടത്തുള്ള കച്ചവടക്കാരും വഴിയാത്രക്കാരും പറഞ്ഞു.

പ്രായപൂർത്തിയാകാത്തവരും കോളേജ് വിദ്യാർത്ഥികളുമെല്ലാം സംഘങ്ങളായി വന്നാണ് ​ഗാലറിയുടെ മുകളിൽ കുടകൊണ്ട് മറച്ചും മറയ്ക്കാതെയുമൊക്കെ ഇരിക്കുന്നത്. നട്ടുച്ചസമയത്ത് സാധാരണ സ്റ്റേഡിയത്തിൽ ആരും കാണാറില്ല. ഈ സമയത്താണ് ഇവർ ഇതിനായാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ വഴിയിലൂടെ പോകുന്നവർക്ക് ഇവരുടെ കാമചേഷ്ടകൾ വ്യക്തമായി കാണുവാൻ സാധിക്കും. ലഹരി ഉപയോ​ഗിക്കുന്നവരുടെ സാന്നിധ്യവും അടുത്തിടെ ഇവിടെ വർദ്ധിച്ചിട്ടുണ്ട്. സ്റ്റേഡിയം നാളുകളായി പുല്ല് മൂടിയ അവസ്ഥയിലാണ്. നിരവധിപേർ രാവിലെയും വൈകീട്ടുമായി വ്യായാമത്തിനായി ആശ്രയിക്കുന്ന സ്റ്റേഡിയം വൃത്തിയായി പരിപാലിയ്ക്കണം എന്ന് കോട്ടയം മുൻസിപ്പാലിറ്റിയിൽ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. സമീപമുള്ള വ്യാപാരികൾ പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. പോലീസ് പരിശോധന എല്ലാദിവസവും പകൽ സമയത്തും ഉണ്ടാകണം എന്നാണ് ഇവരുടെ ആവശ്യം.


Previous Post Next Post