നാലു കോർപ്പറേഷനിൽ യുഡിഎഫ്; തിരുവനന്തപുരത്ത് എൻഡിഎ, കോഴിക്കോട് എൽഡിഎഫിന് മുൻതൂക്കം


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം. ആറു കോർപ്പറേഷനുകളിൽ നാലിടത്ത് യുഡിഎഫ് മുന്നിലാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎയും, കോഴിക്കോട് കോർപ്പറേഷനിൽ എൽഡിഎഫും ലീഡ് നേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് 50 സീറ്റിലാണ് എൻഡിഎ മുന്നിലെത്തിയത്.


ബിജെപി മുന്നോട്ടു വെച്ച വികസിത കേരളം എന്ന മുദ്രാവാക്യം ജനം സ്വീകരിച്ചുവെന്നതിന് തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. പത്തുകൊല്ലം ഭരിച്ച എൽഡിഎഫിന്റെ പരാജയമാണ് ഫലം സൂചിപ്പിക്കുന്നത്. അവരുടെ അഴിമതി, ശബരിമലയിൽ ചെയ്ത ദ്രോഹം തുടങ്ങിയവയ്ക്ക് ജനങ്ങൾ നൽകിയ മറുപടിയാണ്. എൽഡിഎഫിന്റെ കാലം കഴിഞ്ഞു. ഭരണവിരുദ്ധ വികാരത്തിന്റെ വോട്ട് യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. എന്നാൽ അതു താൽക്കാലിക പ്രതിഭാസം മാത്രമാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ വികസിത കേരളം മുദ്രാവാക്യം മുന്നോട്ടു വെച്ചു പ്രവർത്തിച്ചാൽ യുഡിഎഫിന് ലഭിച്ച ഈ താൽക്കാലിക നേട്ടം മറികടക്കാനാകും. പ്രവർത്തകരും നേതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ് എൻഡിഎയുടെ വിജയം. അതിന് എല്ലാ പ്രവർത്തകരോടും, ജനങ്ങളോടും നന്ദി അറിയിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Previous Post Next Post