കണ്ണൂരില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് റിജില്‍ മാക്കുറ്റി താരമായി

കണ്ണൂര്‍: എല്‍ഡിഎഫിനെ ഞെട്ടിച്ച് കൊണ്ട് കണ്ണൂര്‍ കോര്‍പ്പറേഷനിലെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജില്‍ മാക്കുറ്റി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആദികടലായി ഡിവിഷനില്‍ റിജില്‍ മാക്കുറ്റി ഉജ്ജ്വല വിജയമാണ് നേടിയത്.


1404 വോട്ടുകളാണ് റിജില്‍ മാക്കുറ്റി നേടിയത്. 713 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് റിജില്‍ മാക്കുറ്റിയുടെ വിജയം. തൊട്ടടുത്ത സിപിഐ സ്ഥാനാര്‍ഥി എംകെ ഷാജി 691 വോട്ടുകള്‍ നേടിയപ്പോള്‍ ലീഗ് വിമതന്‍ വി മുഹമ്മദലി 223വോട്ടുകളും നേടി.


റിജില്‍ മാക്കുറ്റിക്കെതിരെ സിപിഎമ്മും ബിജെപിയും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു. ഇതിനെയൊക്കെ മറികടന്നാണ് റിജില്‍ മാക്കുറ്റി മികച്ച വിജയം കൈവരിച്ചത്. സിപിഐയിലെ അനിതയായിരുന്നു നിലവിലെ വാര്‍ഡ് കൗണ്‍സിലര്‍. രണ്ടുതവണ ജയിച്ച സിപിഐയുടെ സിറ്റിങ് സീറ്റാണ് യുഡിഎഫ് റിജില്‍ മാക്കുറ്റിയിലൂടെ പിടിച്ചെടുത്തത്.

Previous Post Next Post