കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷൻ യുഡിഎഫ് പിടിച്ചു. കോൺഗ്രസിലെ പി കെ വൈശാഖ് ആണ് വിജയിച്ചത്.
ജില്ലാ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടതിനു ശേഷം രണ്ടാമത് ആണ് കുമരകം ഡിവിഷനിൽ കോൺഗ്രസ്സ് ജയിക്കുന്നത് .1567 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വൈശാഖിന്റെ വിജയം.
കഴിഞ്ഞ തവണത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബിന്ദു കെ.വി യുടെ ഡിവിഷനായിരുന്നു കുമരകം.
ചരിത്രത്തിൽ ആദ്യമായ് ആണ് കുമരകം പഞ്ചായത്തിൽ നിന്ന് ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്തിക്ക് ഇത്രയും ഭൂരിപക്ഷം ലഭിക്കുന്നത്.
കഴിഞ്ഞ തവണ കുറിച്ചി ഡിവിഷനെ പ്രതിനിധീകരിച്ച വൈശാഖ് നടത്തിയ വൻ വികസന കുതിപ്പാണ് ഇടതു കോട്ടയായ കുമരകത്തെ വിജയത്തിന് കാരണം.
