യുഡിഎഫിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി', കവടിയാറില്‍ കെ എസ് ശബരീനാഥന് വിജയക്കുതിപ്പ്.


തദ്ദേശ തെരഞ്ഞെടുപ്പില്‍ സർപ്രൈസ് സ്ഥാനാർത്ഥിയായി കടന്നുവന്ന കെ എസ് ശബരീനാഥൻ മുന്നില്‍. തിരുവനന്തപുരം കോർപ്പറേഷനില്‍ കവടിയാർ വാർഡില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാണ് കെ എസ് ശബരീനാഥൻ..

കഴിഞ്ഞ തവണ ഒരു വോട്ടിന് ബിജെപിക്കെതിരെ കോണ്‍ഗ്രസ് വിജയിച്ച വാർഡാണ് കവടിയാർ. അവിടെ ഇത്തവണ ശബരീനാഥനെ സ്ഥാനാർത്ഥിയായി കോണ്‍ഗ്രസ് അപ്രതീക്ഷിതമായാണ് പ്രഖ്യാപിച്ചത്. 69 വോട്ടിനാണ് ലീഡ് ചെയ്തത്. ഇനി പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എണ്ണാനുള്ളത്.

Previous Post Next Post