പാലായില്‍ ട്വിസ്റ്റ്; ചെയര്‍പേഴ്‌സണ്‍ ആക്കണമെന്ന് മായാ രാഹുല്‍, മകളെ പരിഗണിക്കണമെന്ന് ബിനു; വെട്ടിലായത് കോണ്‍ഗ്രസ്.


പാല മുനിസിപ്പാലിറ്റിയില്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെങ്കില്‍ ചെയർപേഴ്‌സണ്‍ സ്ഥാനം വേണമെന്ന് സ്വതന്ത്രയായി ജയിച്ച മായ രാഹുല്‍.

അതേസമയം സ്വതന്ത്രരായി മത്സരിച്ച്‌ വിജയിച്ച ബിനു പുളിക്കല്‍ കണ്ടത്തിന്റെ ആവശ്യം മകളെ ചെയർപേഴ്‌സണ്‍ ആക്കണമെന്നാണ്. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത പാല മുനിസിപ്പാലിറ്റിയില്‍ സ്വതന്ത്രരുടെ തീരുമാനം നിർണായകമാകും. ബിനു പുളിക്കക്കണ്ടത്തിന് പുറമെ മകള്‍ ദിയയും സഹോദരൻ ബിജുവും സ്വതന്ത്രരായി വിജയിച്ചിരുന്നു. ഈ മുന്ന് വാർഡിലും യുഡിഎഫിന് സ്ഥാനാർത്ഥികളുണ്ടായിരുന്നില്ല. ഇവിടങ്ങളില്‍ ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു. സ്വതന്ത്രരുടെ 'ചെയർപേഴ്സണ്‍' ആവശ്യത്തില്‍ വെട്ടിലായിരിക്കുകയാണ് യുഡിഎഫ്.

Previous Post Next Post