അതിശൈത്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ് മൂന്നാർ ഇപ്പോള്‍. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ 3 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം മൂന്നാറില്‍ രേഖപ്പെടുത്തിയത്.
നല്ലതണ്ണി, തെന്മല, ചിറ്റുവാര, ചെണ്ടുവാര തുടങ്ങിയ പ്രദേശങ്ങളിലാണ് താപനില 3 ഡിഗ്രിയിലെത്തിയത്.
അതേസമയം, അയല്‍ സംസ്ഥാനമായ കർണാടകയിലും തണുപ്പ് വർധിക്കുകയാണ്. സംസ്ഥാനത്ത് ശീതക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് കർണാടകയിലെ ചില ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വിജയപുരയില്‍ ഇന്നലെ 7 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. താപനില 6 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.