ആന്ധ്രയിൽ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 9 തീർഥാടകർ മരിച്ചു; 22 പേർക്ക് പരിക്ക്

 

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ ചിന്തുരു-മരേഡുമില്ലി ഘട്ട് റോഡിൽ സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് 9 തീർഥാടകർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ഭദ്രാചലം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് അന്നവാരത്തേയ്ക്ക് പോകുകയായിരുന്ന ബസിൽ 30 ലധികം യാത്രക്കാരുണ്ടായിരുന്നു.


പ്രാഥമിക വിവരം അനുസരിച്ച് കുറഞ്ഞത് ഒമ്പത് പേർ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. പരിക്കേറ്റ 22 പേരെ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്ക് പറ്റിയവർ എല്ലാവരും ചിറ്റൂർ ജില്ലയിലുള്ളവരാണ്.


രാജുഗരിമെട്ട വളവിന് സമീപമാണ് സംഭവം. വാഹനം റോഡിൽ നിന്ന് തെന്നി മാറി കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. അപകട വിവരം അറിഞ്ഞതിനെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Previous Post Next Post