സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത് നിരവധി പുരസ്കാരങ്ങൾ നേടിയ ചോല എന്ന സിനിമയിലെ നായക വേഷത്തിലൂടെ ശ്രദ്ധേയനായ നടൻ അഖിൽ വിശ്വനാഥ് അന്തരിച്ചു. ജീവനൊടുക്കിയത് ആണെന്നാണ് ലഭിക്കുന്ന വിവരം 29 വയസ്സായിരുന്നു..
സംവിധായകൻ സനൽകുമാർ ശശിധരൻ, ചലച്ചിത്ര പ്രവർത്തകൻ മനോജ് കുമാർ എന്നിവർ ഫേസ്ബുക്കിലൂടെ ആണ് മരണം അറിയിച്ചത്. മരണത്തിൽ ചില മനുഷ്യർക്ക് പങ്കുണ്ട് എന്ന് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കൂലി പണിക്കാരൻ അച്ഛനും, ചിട്ടി പിരിവുകാരിയായ അമ്മയുടെ മകനാണ് അഖിൽ വിശ്വനാഥ്. സ്കൂളിൽ നാടകങ്ങളിൽ സജീവമായിരുന്നു. സഹോദരനൊപ്പം അഭിനയിച്ച 'മാങ്ങാണ്ടി' എന്ന ഹ്രസ്വചിത്രത്തിന് സ്റ്റേറ്റ് അവാർഡ് ലഭിച്ചു. മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെ, സനൽകുമാർ ശശിധരൻ്റെ 'ചോല' എന്ന സിനിമയിലേക്ക് എത്തുന്നത്.
ജോജു ജോർജും, നിമിഷ സജയനുമൊപ്പമുള്ള ഈ ചിത്രം വെനീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും, ആദ്യ സിനിമയിലൂടെ തന്നെ അഖിലിന് 'ഭാവിയുള്ള നടൻ' എന്ന നിരൂപക പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു. എന്നാൽ, പുതിയ സിനിമകളുടെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് അദ്ദേഹം മരണപ്പെട്ടത്..
