ഗൾഫ് രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും വിസ ശരിയാക്കി നൽകാം എന്ന ഉറപ്പിൽ മൂന്നോറോളം പേരിൽ നിന്ന് കോടിക്കണക്കിന് തൂപ തട്ടിയെടുത്ത് സ്ഥാപന ഉടമ മുങ്ങി


 ​എറണാകുളം/തൃശ്ശൂർ : വിദേശ ജോലി സ്വപ്നം കണ്ട് പണം നൽകിയ നൂറുകണക്കിന് യുവതി-യുവാക്കളിൽ നിന്നും പണം അപഹരിച്ച് തൃശ്ശൂർ വലപ്പാട് സ്വദേശിയായ സുജോഷ് കുമാറാണ് മുങ്ങിയത്. എറണാകുളത്തും തൃശ്ശൂരുമാണ് ഇയാൾ സ്ഥാപനങ്ങൾ നടത്തി വന്നിരുന്നത്. കോടിക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയെടുത്തതെന്നാണ് ഉയരുന്ന ആക്ഷേപം.


സുജേഷ് കുമാർ എറണാകുളത്തും തൃപ്പയാർ എന്ന സ്ഥലത്തുമായി നടത്തിവരുന്ന  സ്ഥാപനത്തെ വിശ്വസിച്ച് പണം നൽകിയവരാണ് കബളിപ്പിക്കപ്പെട്ടത്.  ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം വാട്സാപ്പ് വഴി ന്യൂസിലാന്റ് ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഒരുപാട് ഒഴിവുകൾ ഉണ്ടെന്ന് അറിയിക്കുകയും മൂന്ന് മാസത്തിനകം എല്ലാ പേപ്പർ വർക്കും ചെയ്ത് കയറ്റിവിടാം എന്ന് ബോധിപ്പിക്കുകയും ചെയ്‌തതിനെ തുടർന്ന് ഒരു വിദേശ ജോലി സ്വപ്നം കണ്ടവരും ജീവിക്കാൻ വളരെ ബുദ്ധിമുട്ടിൽ നിന്നവരും ആയ 300 ൽ പരം ആളുകൾ ഇയാൾ പറഞ്ഞതനുസരിച്ച് കടം വാങ്ങിയും ലോൺ എടുത്തും പലിശക്ക് എടുത്തതുമായ ഒന്നും രണ്ടും മൂന്നും ലക്ഷങ്ങൾ ഇയാൾക്കു നൽകിയതു വഴി ഏകദേശം ആറ് ഏഴ് കോടിയോളം രൂപ കൈവശപ്പെടുത്തി. 


‌എന്നാൽ പണം കൈപ്പറ്റിയതല്ലാതെ ഒരു തരത്തിലുള്ള പേപ്പർ വർക്കും ഇയാൾ നടത്തിയില്ല മാത്രമല്ല രണ്ടു വർഷം വരെ ആളുകളെ പറഞ്ഞു പറ്റിക്കുകയും ചെയ്തു. തിരിച്ച് പണം ആവശ്യപ്പെട്ട ആളുകൾ വന്നതോടെ ഇയാൾ ഇവിടെ നിന്നും നാട്ടുവിട്ട് വിദേശത്തേയ്ക്കു കടന്നിരിക്കാം എന്നാണ് പണം നൽകിയവർ ആശങ്കപ്പെടുന്നത്.  


പണം നഷ്ടപ്പെട്ടവർ വിവിധ സ്റ്റേഷനുകളിൽ പരാതിപ്പെട്ട് കാത്തിരിക്കുകയാണ്. കടം മേടിച്ചും വീട് പണയപ്പെടുത്തിയുമാണ് പലരും പണം കണ്ടെത്തിയത്. ഇയാളെ കണ്ടെത്തി പണം തിരികെ ലഭിക്കാനുള്ള നടപടി എത്രയും വേ​ഗം ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.


Previous Post Next Post