കെ സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂർ: കോൺഗ്രസ് നേതാവ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം. തൃശൂർ സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് കെ സുധാകരൻ ആശുപത്രിയിൽ ചികിത്സ തേടിയത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.


തലകറക്കം അനുഭവപ്പെട്ടതിനുള്ള കാരണം അറിയുന്നതിന് എംആർഐ സ്‌കാൻ ഉൾപ്പെടെ നടത്തിയിട്ടുണ്ട്. കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെയാണ് തലകറക്കം അനുഭവപ്പെട്ടത്. ഉടൻ തന്നെ ചികിത്സ തേടുകയായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

Previous Post Next Post