ക്ഷേമ പെന്‍ഷന്‍ 1800 രൂപയാക്കും; സര്‍ക്കാരിന്റെ പരിഗണനയില്‍

തിരുവനന്തുപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ ആലോചന. 200 രൂപ കൂട്ടാനുള്ള നിർദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. 1800 രൂപയാക്കാനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തീരുമാനം വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.


പെൻഷൻ 2500 രൂപയാക്കുമെന്നാണ് എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞത്. 1800 രൂപയെന്ന പ്രഖ്യാപനം ഉടൻ ഉണ്ടാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ പോകുന്നത്. കേരളപ്പിറവി ദിനത്തിലായിക്കും സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് സർക്കാരുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന

Previous Post Next Post