വേ​ഗറാണിക്ക് വീടൊരുങ്ങുന്നു; ഇന്ന് തറക്കല്ലിടും, ദേവപ്രിയയ്ക്ക് സ്കൂളിന്റെയും പൗരാവലിയുടെയും സ്വീകരണവും ഇന്ന്

 ​

ഇടുക്കി: സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ 38 വർഷത്തെ റെക്കോർഡ് തകർത്ത് സ്വർണ്ണം നേടി വേഗ റാണിയായ ഇടുക്കി കാൽവരി മൗണ്ട് സ്വദേശി ദേവപ്രിയയ്ക്ക് വീട് ഒരുങ്ങുന്നു. സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ല് ഇന്ന് ഇടും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കും. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിലാണ് ദേവപ്രിയയും സഹോദരി ഹൈജംപ് താരമായി ദേവനന്ദയും ഉൾപ്പെടുന്ന ഏഴംഗ കുടുംബം കഴിഞ്ഞിരുന്നത്. ഇവരെ താൽക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ച ശേഷം പഴയ വീട് പൊളിച്ചാണ് പുതിയത് നിർമ്മിക്കുന്നത്. ദേവപ്രിയ പഠിക്കുന്ന കൽവരി സ്കൂളിന്റെയും പൗരാവലിയുടെയും സ്വീകരണവും ഇന്ന് നടക്കും.

Previous Post Next Post