ബ്ലേഡ് മാഫിയ ഭീഷണി; മഞ്ചേശ്വരത്ത് ദമ്പതികൾ ജീവനൊടുക്കി

 

കാസർകോട്: മഞ്ചേശ്വരത്ത് ദമ്പതികൾ ജീവനൊടുക്കി. കടമ്പാർ സ്വദേശികളായ അജിത്ത്, ഭാര്യ ശ്വേത എന്നിവരാണ് വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് പരാതി.


തിങ്കളാഴ്ച വൈകുന്നേരമാണ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിൽ കടമ്പാറിലെ വീടിന് മുന്നിൽ അജിത്തിനെയും ശ്വേതയെയും കണ്ടെത്തിയത്. ആദ്യം മഞ്ചേശ്വരത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് ഇരുവരും മരിച്ചത്.


ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയെത്തുടർന്നാണ് ദമ്പതികൾ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ബ്ലേഡ് മാഫിയ സംഘത്തിൽപ്പെട്ട സ്ത്രീകൾ കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണി ഉണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. ദമ്പതികളുടെ വീട്ടിലെത്തിയവരെ കുറിച്ചും ഫോണിലേക്ക് വന്ന കോളുകൾ കേന്ദ്രീകരിച്ചും മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post