ഏറ്റുമാനൂർ പേരൂർ പാറേക്കടവിൽ മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ഏറ്റുമാനൂർ  പേരൂർ പാറേക്കടവിലാണ് പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്


അഴുകിയ നിലയിലായിരുന്നു മൃതദേഹം കരക്കടിഞ്ഞത്.


ആറ്റിലൂടെ ഒഴുകിയെത്തിയ മൃതദേഹം നാട്ടുകാർ പള്ളിക്കുന്ന് ഭാഗത്താണ് ആദ്യം കണ്ടത്.


പിന്നീട് മൃതദേഹം താഴ്ന്നുവെങ്കിലും പാറേക്കടവ് ഭാഗത്ത് കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി.


ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.


സമീപ ദിവസങ്ങളിൽ വിവിധ സ്റ്റേഷനുകളിൽ കാണാതായവരുടെ കേസുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post