അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് ഈ വർഷം മരിച്ചത് 17 പേർ; 66 പേർക്ക് രോഗബാധ

 

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചവരുടെ കണക്കിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്. ഈ വർഷം ഇതുവരെ 66 പേർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്നും 17 പേർ മരിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം.


ഈ മാസം 10ലെ കണക്കനുസരിച്ച് ഈ വർഷം രോഗം റിപ്പോർട്ട് ചെയ്ത 60 പേരിൽ 42 പേർക്ക് രോഗം സംശയിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ഇതിൽ തിരുത്തൽ വരുത്തിയിരിക്കുകയാണ്. ഇക്കൊല്ലം 66 പേർക്കു രോഗം സ്ഥിരീകരിച്ചുവെന്നും 17 പേർ മരിച്ചുവെന്നുമാണ് പുതിയ കണക്കിൽ പറയുന്നത്.


സെപ്റ്റംബർ 12ന് രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 19 പേർക്കു രോഗം സ്ഥിരീകരിക്കുകയും ഏഴു പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

Previous Post Next Post