കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; ഭീകരനെ സുരക്ഷാ സേന വധിച്ചു; ഓപ്പറേഷന്‍ 'അഖാല്‍' തുടരുന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായി സൈന്യം. തീവ്രവാദികൾ വനമേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഓപ്പറേഷൻ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഓപ്പറേഷൻ 'അഖാൽ' എന്ന പേരിലായിരുന്നു സൈനിക നീക്കം.



ഏപ്രിൽ 22 ന് പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ മൂന്ന് തീവ്രവാദികളെ വധിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഏറ്റുമുട്ടൽ. ജൂലൈ 28ന് ശ്രീനഗറിനു സമീപം ദച്ചിൻഗാമിലെ ലിഡ് വാസിലെ വനമേഖലയിൽ നടത്തിയ 'ഓപ്പറേഷൻ മഹാദേവി'ലൂടെയാണ് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഷിം മൂസ, ജിബ്രാൻ, ഹംസ അഫ്ഗാനി എന്നിവരെ സൈന്യം വധിച്ചത്.

Previous Post Next Post