രാമപുരത്ത് വാഹനാപകടത്തിൽ യുവതി മരിച്ച സംഭവം : മദ്യപിച്ചു വാഹനം ഓടിച്ചയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്കു കേസെടുത്തു.അപകടത്തിൽ പെട്ട വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തി.രഞ്ജിത് K R, (36), വേളൂർ ആണ് പ്രതി. 04.06.25 വൈകി 06.00 മണിയോടെ പ്രതി സുഹൃത്തുക്കളുമൊന്നിച്ച് തൊടുപുഴ ഭാഗത്തു നിന്നും ഓടിച്ചുവന്ന കാർ കുറിഞ്ഞി ഭാഗത്തുവച്ച് അപകടത്തിൽ പെടുകയായിരുന്നു.യാത്രയ്ക്കിടയിൽ പരസ്പരം ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് പെട്ടെന്ന് എടുത്ത കാർ തിട്ടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു..അപകടത്തിൽ കാറിൽ യാത്ര ചെയ്തിരുന്ന കോട്ടയം ആർപ്പൂക്കര സ്വദേശിനി ജോസ്നയാണ് മരണപ്പെട്ടത്.കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.പ്രതി രഞ്ജിത്ത് മദ്യപിച്ചായിരുന്നു വാഹനം ഓടിച്ചിരുന്നത്. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.മദ്യപിച്ചു വാഹനം ഓടിച്ചാൽ തനിക്കും സഹയാത്രികർക്കും വഴിയാത്രക്കാർക്കും അപകടം ഉണ്ടാകുമെന്ന അറിവോടെ മദ്യലഹരിയിൽ വാഹനം ഓടിച്ച് ഒരാൾ മരിക്കാൻ ഇടയായത് കുറ്റകൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. അപകടത്തിൽ പെട്ട കാറിൽ നിന്നും പോലീസ് പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയ കാര്യത്തിന് അന്വേഷണം നടക്കുന്നുണ്ട്.
രാമപുരത്ത് വാഹനാപകടത്തിൽ യുവതി മരിച്ച സംഭവം : മദ്യപിച്ചു വാഹനം ഓടിച്ചയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്കു കേസെടുത്തു.അപകടത്തിൽ പെട്ട വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തി.
Malayala Shabdam News
0