രാമപുരത്ത്അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവം രജിസ്ട്രേഡ് ഓണർക്കെതിരെ എൻഡിപിഎസ് കേസെടുത്തു

രാമപുരത്ത് വാഹനാപകടത്തെ തുടർന്ന് യുവതി മരണപ്പെട്ട കേസിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ വാഹന ഉടമ കോട്ടയം, അയ്മനം,മാലിപ്പറമ്പിൽ ജോജോ ജോസഫിന് എതിരെ രാമപുരം പോലീസ്
എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.
നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 6 grm കഞ്ചാവ് തന്റെ ഉടമസ്ഥതയിലുള്ള കാറിന്റെ ഡാഷ്ബോർഡിൽ സൂക്ഷിച്ചു എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post