ബലി പെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി




ബലി പെരുന്നാള്‍ പ്രമാണിച്ച്‌ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നാളെ അവധി. കേന്ദ്രീയ വിദ്യാലയങ്ങളും പ്രൊഫഷണല്‍ കോളജും ഉള്‍പ്പടെയാണ് അവധി പ്രഖ്യാപിച്ചത്.


പെരുന്നാള്‍ അവധി വിവാദത്തിന് പിന്നാലെയാണ് സർക്കാർ പ്രഖ്യാപനം. പ്രതിഷേധത്തിന് പിന്നാലെയാണ് സർക്കാർ കടുംപിടിത്തം വിട്ട് അവധി പ്രഖ്യാപിച്ചത്. നാളത്തെ അവധി ശനിയാഴ്ചത്തേക്ക് മാറ്റിയതോടെയാണ് പ്രതിഷേധം കടുത്തത്. പെരുന്നാള്‍ പ്രമാണിച്ച്‌ നാളെ അവധി നല്‍കണമെന്ന് വിവിധ സംഘടനകള്‍ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു
Previous Post Next Post