വന്‍ ഇടിവിന് പിന്നാലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന.


വന്‍ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 25 രൂപയുടെ ഉയര്‍ച്ചയാണ് ഉണ്ടായത്.

പവന്റെ വിലയില്‍ 200 രൂപയുടെ വര്‍ധനയുണ്ടായി(Today's Gold Rate). ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,615 രൂപയായും പവന് 1,00,920 രൂപയായും ഉയര്‍ന്നു.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഗ്രാമിന് 25 രൂപയുടേയും പവന് 200 രൂപയുടേയും വര്‍ധനയുണ്ടായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,325 രൂപയായും പവന് 82,600 രൂപയുമാണ് ഉയര്‍ന്നത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം നേരിയ നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. മൂന്ന് ഡോളറിന്റെ നഷ്ടത്തോടെ 3,878 ഡോളറിലാണ് വ്യാപാരം. കഴിഞ്ഞ ദിവസത്തെ നേരിയ മുന്നേറ്റത്തിന് ശേഷം സ്വര്‍ണവില വീണ്ടും രാജ്യാന്തര വിപണിയില്‍ ഇടിയുകയാണ്.

Previous Post Next Post