നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് ലൈംഗികാതിക്രമം ; സീനിയര്‍ ഡോക്ടര്‍ പിടിയില്‍.


നെടുമങ്ങാട് ആശുപത്രിയില്‍ പി.ജി. വിദ്യാര്‍ത്ഥിനിയായ ജൂനിയര്‍ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സീനിയര്‍ ഡോക്ടര്‍ പിടിയില്‍.

ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. ബിനുവാണ് അറസ്റ്റിലായിരിക്കുന്നത്. ഡി.വൈ.എഫ്.ഐ അടക്കമുള്ള യുവജനസംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രാത്രി ഏറെ വൈകി പോലീസ് ഇയാളെ പിടികൂടി.

ഇന്നലെ പകലായിരുന്നു സംഭവം. ആശുപത്രിയിലെ തന്റെ മുറിയില്‍ എത്തിയ ജൂനിയര്‍ ഡോക്ടറോട് ഡോ. ബിനു വളരെ മോശമായി സമീപിക്കുകയാ യിരുന്നു. കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. തുടര്‍ന്ന് പ്രതിരോധിച്ച യുവതി ഡോക്ടറുടെ മുറിയില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. പിന്നാലെ തന്നെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇന്നലെ പകലായിരുന്നു സംഭവം. ജൂനിയര്‍ ഡോക്ടര്‍ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് വേണ്ടത്ര പരിഗണന സംഭവത്തിന് നല്‍കിയില്ലെന്ന വാദവും ശക്തമാണ്. ഇന്നലെ ഉച്ചയോടെ യുവതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തത് രാത്രിയോടെയായിരുന്നു.

Previous Post Next Post