എല്‍പിഎസ്ടി സമരപ്പന്തല്‍ പൊളിച്ചു; അറസ്റ്റിലായ വളര്‍മതി ആശുപത്രിയില്‍, ചികിത്സയുമായി സഹകരിക്കുന്നില്ല.


എല്‍പിഎസ്ടി ഉദ്യോഗാർഥികളുടെ സെക്രട്ടേറിയറ്റ് പടിക്കലിലെ സമരപ്പന്തല്‍ പൊളിച്ച പൊലിസ് നിരാഹാര സമരം നടത്തുന്ന വളര്മതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.

എന്നാല്‍ ചികിത്സയുമായി വളർമതി സഹകരിക്കുന്നില്ല. നിലവില്‍ ഐസിയുവില്‍ തുടരുന്ന വളർമതി വാർഡിലേക്ക് മാറ്റിയാല്‍ മാത്രം ചികിത്സയുമായി സഹകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

പൊലീസ് രാത്രിയെത്തിയാണ് എല്‍പിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയത്. ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ മാറ്റാന് ശ്രമിച്ചതെന്ന് ഉദ്യോഗാര്ഥികള് ആരോപിച്ചു. ആവശ്യം നേടിയെടുത്തിട്ടേ പോകൂവെന്നും ഉദ്യോഗാര്ഥികള് പറഞ്ഞു.

സമരപ്പന്തല് പൊളിച്ചുനീക്കുന്നത് സംബന്ധിച്ച്‌ പൊലിസ് നോട്ടീസ് നല്കുകയും വളര്മതിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സമരപ്പന്തല് പൊളിച്ചുനീക്കില്ലെന്ന് അറിയിച്ച സമരക്കാര് പന്തലില്ലെങ്കിലും സമരം തുടരുമെന്നും പറഞ്ഞു. ഹൈക്കോടതി നിർദേശപ്രകാരമാണ് പന്തല് പൊളിച്ചതെന്നും സ്ഥിരം പന്തലാണ് നീക്കിയതെന്നും താല്ക്കാലിക പന്തല് പൊളിച്ചില്ലെന്നും പൊലിസ് വിശദീകരിച്ചു.

Previous Post Next Post