സംസ്ഥാനത്ത് പുതിയ നഴ്‌സിംഗ് കോളജുകള്‍ ആരംഭിക്കും: മന്ത്രി കെ.മുരളീധരന്‍.


നഴ്സിംഗ് പഠനത്തിന് കുട്ടികള്ക്ക് പുറത്തുപോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാന് സംസ്ഥാനത്ത് പുതിയ നഴ്സിംഗ് കോളജുകള് ആരംഭിക്കാനും നിലവിലെ കോളജുകളില് സീറ്റുകള് വര്ധിപ്പിക്കാനും തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെ.മുരളീധരന്. കൊല്ലം മെഡിക്കല് കോളജില് പുതുതായി സ്ഥാപിച്ച എംആര്ഐ, റോട്ടെം മെഷീനുകളുടെ പ്രവര്ത്തനോദ്ഘാടനം മെഡിക്കല് കോളജ് ഓഡിറ്റോറിയത്തില് നിര്വഹിക്കുകയായിരുന്നു മന്ത്രി.

ഹോസ്റ്റല് സൗകര്യമില്ലാത്ത നഴ്സിംഗ് കോളജുകളില് പുതിയ ഹോസ്റ്റലുകള് ആരംഭിക്കും. മൂന്ന് മാസത്തിനുള്ളില് ഇതിനുള്ള പ്രവര്ത്തനങ്ങള് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല് കോളജുകളിലെ ഡോക്ടര്മാരുടെയും നഴ്സുമാരുടെയും ഫാര്മസിസ്റ്റുകളുടെയും ലാബ് ടെക്നീഷന്മാരുടെയും ജോലി ഭാരം കുറക്കാന് ഘട്ടംഘട്ടമായി അധിക തസ്തികകള് സൃഷ്ടിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങള് ആരോഗ്യ വകുപ്പിനെ ബാധിക്കില്ല എന്ന ഉറപ്പ് മുഖ്യമന്ത്രി നല്കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.

Previous Post Next Post