ഒരാഴ്ചയ്ക്കിടെചെറിയ ഉള്ളിവിലയില് ഇരട്ടിയിലധികം വര്ധനയാണുണ്ടായിരിക്കുന്നത്. സവാള, വെളുത്തുള്ളി വിലകളും ഉയരുകയാണ്. ചെറിയ ഉള്ളിക്ക് സെപ്റ്റംബറില് ഓണക്കാലത്ത് കിലോ 60 -70 രൂപയായിരുന്നത് പലയിടത്തും ഇപ്പോള് 140 -150 രൂപവരെയെത്തി. സവാളയുടെ വില 25-40ല്നിന്ന് 60-70 രൂപയായി. കോട്ടയത്ത് ഇന്നലെ 60 രൂപായായിരുന്നു സവാളയുടെ വില.
സവാളയ്ക്കും ഉള്ളിക്കും പുറമേ ചിലയിനം പച്ചക്കറികള്ക്കും വില വര്ധിച്ചിട്ടുണ്ട്. കാരറ്റ്, പയര്, ബീന്സ്, മുരങ്ങയ്ക്ക എന്നിവയുടെ വിലയാണ് വര്ധിച്ചത്. ഇതോടെ കുടുംബ ബജറ്റ് താളം തെറ്റുന്ന അവസ്ഥയിലാണ്.
വെളുത്തുള്ളി കിലോയ്ക്ക് 250- 280 രൂപ വരെയായിട്ടുണ്ട്. വരവ് കുറഞ്ഞതാണ് ചെറിയ ഉള്ളിയുടെ വിലക്കയറ്റത്തിനു കാരണമെന്നു പറയുന്നത്. പൊള്ളാച്ചി മേഖലയില്നിന്നാണ് സാധാരണയായി കേരളത്തിലേക്ക് ഉള്ളി എത്തുന്നത്. അവിടെ മഴ ശക്തമാകുകയും വിളവെടുപ്പിനെ ബാധിക്കുകയും ചെയ്തതാണ് തിരിച്ചടിയായത്. ഓണക്കാലത്ത് ചെറിയ ഉള്ളിയും സവാളയും മഹാരാഷ്ട്രയില്നിന്ന് ആവശ്യത്തിന് എത്തിക്കുമെന്ന് സര്ക്കാര് പറഞ്ഞിരുന്നു. ഇത് ഓണക്കാലത്തോടെ അവസാനിച്ച മട്ടാണ്.
സവാളയ്ക്കും ഉള്ളിക്കും പുറമേ ചിലയിനം പച്ചക്കറികള്ക്കും വില വര്ധിച്ചിട്ടുണ്ട്. കാരറ്റ്, പയര്, ബീന്സ്, മുരങ്ങയ്ക്ക എന്നിവയുടെ വിലയാണ് വര്ധിച്ചത്. ഇതോടെ കുടുംബ ബജറ്റ് താളം തെറ്റുന്ന അവസ്ഥയിലാണ്.