സിഐടിയു സംസ്ഥാന സമ്മേളനം കോട്ടയത്ത് ഇന്ന് ആരംഭിക്കും,സമ്മേളനത്തിൽ 625 പ്രതിനിധികൾ പങ്കെടുക്കും. സമാപന ദിവസമായ 9-ന് വൈകുന്നേരം 4 മണിക്ക് നഗരം ചുറ്റി റാലിയും, 5 മണിക്ക് തിരുനക്കരയിൽ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഇന്ന് വൈകുന്നേരം 4 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പതാക, കൊടിമര, കപ്പി-കയർ ജാഥകൾ കലക്ടറേറ്റു സമീപം സംഗമിച്ച് തിരുനക്കര മൈതാനത്ത് എത്തിച്ചേരും. തുടർന്ന് സ്വാഗത സംഘം ചെയർമാൻ ടി.ആർ.രഘുനാഥൻ പതാക ഉയർത്തും. ആദ്യകാല നേതാക്കളെ ആദരിക്കുന്ന ചടങ്ങ് വൈകുന്നേരം 5.30-ന് മുൻ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. 6.30-ന് 'അലോഷി പാടുന്നു' ഗാനസന്ധ്യ നടക്കും.


നാളെ രാവിലെ 7.30-ന് നീണ്ടൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ദീപശിഖ പ്രയാണം ആരംഭിക്കുകയും വി.എൻ.വാസവൻ അത് ഉദ്ഘാടനം ചെയ്യുകയും ചെയ്യും. സമ്മേളന വേദിയിൽ എത്തിയ ശേഷം രാത്രി 9.30-ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ പതാക ഉയർത്തും. തുടർന്ന് പത്ത് മണിക്ക് കെ.സി. മാമ്മൻ മാപ്പിള ഹാളിൽ പ്രതിനിധി സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് തപൻ സെൻ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുനക്കര മൈതാനത്ത് ഓപ്പൺ ഫോറവും, വൈകുന്നേരം 5 മണിക്ക് കഥകളിയും ഉണ്ടായിരിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ കെ.സി. മാമ്മൻ മാപ്പിള ഹാളിൽ പ്രതിനിധി സമ്മേളനങ്ങളും, തിരുനക്കര മൈതാനത്ത് ഓപ്പൺ ഫോറം, നാടറിവ് പാട്ടുകൾ, നാടകം തുടങ്ങിയ വിവിധ കലാപരിപാടികളും നടക്കും. സമ്മേളനത്തിന്റെ 

സമാപന ദിവസമായ 9-ന് വൈകുന്നേരം 4 മണിക്ക് നഗരം ചുറ്റി റാലിയും, 5 മണിക്ക് തിരുനക്കരയിൽ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം, സെക്രട്ടറി കെ.എൻ.ഗോപിനാഥ് എന്നിവർ അറിയിച്ചു.
Previous Post Next Post