കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിക്കുന്ന ജന്തർ മന്തർ 2.0 പ്രതിഷേധത്തിന് മുന്നോടിയായി പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് രാഠി, സിപിഎം നേതാക്കളായ എം.എ. ബേബി, പിണറായി വിജയൻ, എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ. ഗുരുഗ്രാമിലെ സെൻട്രൽ വിഹാർ സൊസൈറ്റിയിലുള്ള വീട്ടിലെത്തിയ പോലീസ്, ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകരുതെന്ന് ആവശ്യപ്പെടുകയും, ഇത് നിഷേധിച്ചതോടെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഇതിനിടയിൽ, മുംബൈയിൽ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ അഭിജിത് ദീപ്കെയെ കസ്റ്റഡിയിൽ എടുത്തു.
അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പാർട്ടി നടത്തുന്ന സമരം രാവിലെ ആരംഭിക്കുമെന്നും, സമരത്തിൽ പങ്കെടുക്കാൻ പ്രവർത്തകർക്ക് രാവിലെ 10 മണിയോടെ ജന്തർ മന്തറിൽ എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സിജെപി ഇന്നലെ അറിയിച്ചിരുന്നു. ഇരുപനായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജന്തർ മന്തറിൽ വിന്യസിച്ചിട്ടുള്ളത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ധർമ്മേന്ദ്ര പ്രധാനെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് താഴെയിറക്കിയ ആത്മവിശ്വാസത്തിലാണ് സിജെപി രണ്ടാം സമരവുമായി മുന്നോട്ട് പോകുന്നത്.