വിനോദയാത്ര കഴിഞ്ഞു ബസില്‍ മറന്നുവച്ച ചെരിപ്പെടുത്ത് തിരിച്ചിറങ്ങവേ ഒൻപതുകാരൻ കാറിടിച്ചു മരിച്ചു.


വിനോദയാത്ര കഴിഞ്ഞു ബസില്‍ മറന്നുവച്ച ചെരിപ്പെടുത്ത് തിരിച്ചിറങ്ങവേ ഒൻപതുകാരൻ കാറിടിച്ചു മരിച്ചു.ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹില്‍ ഭവനില്‍ നവാസ് - അനീഷ ദമ്പതികളുടെ മകൻ ആഹില്‍ മുഹമ്മദ് ആണ് മരിച്ചത്.ബുധനാഴ്ച രാത്രി 11.30-ഓടെ ശൂരനാട് തെക്ക് തെങ്ങുംവിള ജുമാ മസ്ജിദിന് സമീപമായിരുന്നു സംഭവം.

മദ്രസ വിദ്യാർത്ഥികളുടെ വിനോദയാത്ര കഴിഞ്ഞ് ബസില്‍ മടങ്ങിയെത്തിയ കുട്ടികള്‍ റോഡിന്റെ മറുഭാഗത്തേക്ക് മാറിയെങ്കിലും, തന്റെ ചെരിപ്പ് ബസില്‍ മറന്നുവച്ചതറിഞ്ഞ് ആഹില്‍ അത് എടുക്കാനായി തിരികെ കയറുകയായിരുന്നു. ചെരിപ്പ് എടുത്തു പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ അതിവേഗത്തിലെത്തിയ കാർ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് നാലോടെ മരിച്ചു.അസ്ന, അമല്‍ എന്നിവരാണ് സഹോദരങ്ങള്‍.സംസ്കാരം വെള്ളിയാഴ്ച തെങ്ങുംവിള ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ നടക്കും.

Previous Post Next Post