ടിബറ്റില്‍ വന്‍ ഭൂചലനം, 16 പേര്‍ മരിച്ചു, 32 പേര്‍ക്ക് പരിക്ക്ചൈനയിലും മ്യാന്‍മറിലും തുടര്‍ചലനങ്ങള്‍, തീവ്രത 7.


ടിബറ്റില്‍ റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 16 പേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു.

ചൈനയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയായ ടിബറ്റില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിനു പിന്നാലെ നിരവധി തുടര്‍ചലനങ്ങളുണ്ടായി. ചൈനയിലും അയല്‍രാജ്യമായ മ്യാന്‍മറിലും ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയതോടെ മേഖലയില്‍ ആശങ്കയുയര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാത്രി 8.03നാണ് ടിബറ്റില്‍ പ്രധാന ഭൂചലനം രേഖപ്പെടുത്തിയത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം വടക്കന്‍ ടിബറ്റിലെ നാഗ്കു മേഖലയിലാണെന്നാണ് റിപ്പോര്‍ട്ട്. ജനവാസം താരതമ്യേന കുറഞ്ഞ ഉയര്‍ന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. ലാസയില്‍നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭൂചലനത്തിന്റെ ആഴം സംബന്ധിച്ച്‌ വിവിധ റിപ്പോര്‍ട്ടുകളില്‍ വ്യത്യാസമുണ്ട്. ഇന്ത്യയുടെ ദേശീയ ഭൂകമ്പശാസ്ത്ര കേന്ദ്രം (എന്‍.സി.എസ്.) 15 കിലോമീറ്റര്‍ ആഴമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Previous Post Next Post