അതിഥിത്തൊഴിലാളി ക്യാമ്പില്‍ കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. തിരുവാര്‍പ്പ് സ്വദേശി സുബിന് സുഭാഷാ(33)ണ് അറസ്റ്റിലായത്.
ഇതോടെ കേസില്‍ അറസ്റ്റിാലയവരുടെ എണ്ണം ഒമ്പതായി. ഓഗസ്റ്റ് 9ന് അര്‍ധ രാത്രിയിലായിരുന്നു പേരുരിലെ അതിഥി ക്യമ്പിില് കവര്‍ച്ച നടന്നത്. മാരകായുധങ്ങളുമായി കാംപിലേക്ക് ഇരച്ചു കയറി അക്രമി സംഘം 65,500 രൂപ, 16 മൊബൈല്‍ ഫോണ്‍ 5 എഡിഎം കാര്‍ഡുകള്‍ എന്നിവയാണ് അപഹരിച്ചത്.
കേസില്‍ മുഖ്യപ്രതിയും ഇതരസംസ്ഥാന തൊഴിലാളിയുമായി ബാകിര്‍ മണ്ഡാലിനെ പോലീസ് മണിക്കൂറുള്ക്കുള്ളില് പിടികൂടിയിരുന്നു. തുടര്‍ന്ന് 7 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു ഇതില്‍ 2പേര് പ്രായപൂര്‍ത്തി ആകാത്തവരാണ്.