എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ഇടിമിന്നലേറ്റ് 12 പശുക്കള്‍ ചത്തു. ബുധനാഴ്ച വൈകിട്ട് മേഖലയിലുണ്ടായ ശക്തമായ മഴയ്‌ക്കും ഇടിമിന്നലിനും പിന്നാലെയാണ് നാല് മൂരികളെയും എട്ട് പശുക്കളെയും ചത്ത നിലയില്‍ കണ്ടെത്തിയത്.
പോസ്റ്റുമോർട്ടത്തില്‍ ഇടിമിന്നലേറ്റാണ് പശുക്കള്‍ ചത്തതെന്ന് സ്ഥിരീകരിച്ചതായി ജില്ലാ വെറ്ററിനറി ഓഫീസർ ഡോ. ജോജി മാത്യു അറിയിച്ചു.
എസ്റ്റേറ്റില്‍ അഴിച്ചുവിട്ട് വളർത്തുന്ന പശുക്കളെയാണ് കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. പശുക്കള്‍ കിടന്നിരുന്ന സ്ഥലത്തിന് സമീപത്തെ മരത്തിലും തറയിലും ഇടിവെട്ടേറ്റതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.