ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയ യുവാവിന്റെ പോക്കറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം.
പട്ടാമ്പി ആമയൂർ ചിരങ്ങൻതൊടി വീട്ടില്‍ സിബിന്റെ വസ്‌ത്രത്തിലെ പോക്കറ്റില്‍ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്. ഇയാളെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്‌തു. 21.42 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്.
എടപ്പാളില്‍ വച്ചാണ് സിബിന്റെ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിലായ സിബിനെ പരിശോധിക്കുന്നതിനിടെയാണ് പാന്റിന്റെ പോക്കറ്റില്‍ നിന്ന് പൊതി കണ്ടത്. ലഹരി മരുന്നാണ് പൊതിയിലെന്ന് മനസിലാക്കിയ ഡോക്‌ടർ വിവരം അതീവ രഹസ്യമായി പൊലീസിനെ അറിയിച്ചു. തുടർന്ന് പെരിന്തല്‍മണ്ണ പൊലീസ് ആശുപത്രിയിലെത്തി പൊതിയിലുള്ളത് എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.