സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കനത്ത ഇടിവ്, ഇന്നത്തെ സ്വർണ്ണ വില അറിയാം.


സംസ്ഥാനത്ത് സ്വർണവിലയിൽ  ഇന്നും കനത്ത ഇടിവ്.
ഗ്രാമിന് 155 രൂപയും, പവന് 1240 രൂപയും  കുറഞ്ഞു. ഇതോടെ ഗ്രാം വില 13,235 രൂപയിലും, പവന് 1,05,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്..

കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന വിലയാണിത്.

രാജ്യാന്തര സ്വർണവില ഔൺസിന് 4141 ഡോളറിൽ നിന്ന് 4090 ഡോളറിലേക്ക് താഴ്ന്നു.

ഈമാസം ഇതുവരെ 5160 രൂപ കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസത്തെ മാത്രം ഇടിവ് 2680 രൂപയാണ്.

എണ്ണ ഉല്പാദക രാജ്യങ്ങളായ സൗദി അറേബ്യയിലും, ഇറാനിലെയും ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ക്രൂഡോയിൽ‌ വില കുതിച്ചു കയറുന്നതാണ് സ്വർണ വിലയിലെ ഇടിവിന് കാരണമാകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Previous Post Next Post