ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരുമെന്നും മുഖ്യമന്ത്രി വിഡി സതീശന്‍.ലൈഫ് പദ്ധതിയില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റിയതായി ബജറ്റില്‍ പ്രഖ്യാപിച്ചു. ലൈഫ് മിഷനേക്കാള്‍ ഉയര്‍ന്ന തുക ലഭ്യമാക്കിക്കൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി വനിതകള്‍ക്കുള്ള ഷീ സ്‌കൂട്ടര്‍ വിതരണത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.തീരദേശത്ത് നടപ്പിലാക്കുന്ന ഏത് വികസന പദ്ധതികളിലും ആ മേഖലയിലുള്ളവര്‍ക്ക് പ്രത്യേക തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുമെന്നും സ്ത്രീകളെ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭവനരഹിതരായ ഒരാള്‍ പോലും ഉണ്ടാകരുത് എന്നതാണ് സര്‍ക്കാരിന്റെ നയം. മത്സ്യത്തൊഴിലാളി മേഖലയില്‍ പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കും. ലൈഫ് പദ്ധതിയില്‍ നിന്ന് കിട്ടിയ തുകയെക്കാള്‍ കൂടുതലുണ്ടാകും. അത് എത്രയാണെന്ന് ഇപ്പോള്‍ പറയുന്നില്ല. അത് സസ്‌പെന്‍സ് ആയി കിടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം'; ലൈഫ് പദ്ധതി തുടരും; മുഖ്യമന്ത്രി.
Malayala Shabdam News
0