ആരോപണം ഗുരുതരം, എന്തുകൊണ്ട് അന്വേഷണവുമായി സഹകരിക്കുന്നില്ല'; പി.എസ്.സിക്കെതിരെ ഹൈക്കോടതി.


ആസൂത്രണ ബോര്ഡിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിര്ണയ ക്രമക്കേടില് പി.എസ്.സിക്കെതിരെ രൂക്ഷവിമര്ശനവുമായി ഹൈക്കോടതി.

പ്രഥമദൃഷ്ട്യാ നടന്നത് ഗുരുതരമായ അഴിമതിയാണ്. ക്രമക്കേട് നടത്തിയെങ്കില് അത് അന്വേഷിക്കേണ്ടേയെന്ന് കോടതി ചോദിച്ചു. വിജിലന്സ് അന്വേഷണം ചോദ്യം ചെയ്ത് പി.എസ്.സി സമര്പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

അന്വേഷണം നടക്കുന്നതിന് മുന്നേ അതിനെ എതിര്ക്കുന്നത് എന്തിനാണ്? ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ ഹരജി നല്കാന് പി.എസ്.സിക്ക് എന്ത് അധികാരമെന്നും കോടതി ചോദിച്ചു. അന്വേഷണ സംഘത്തിന് മുന്നില് ഹാജരാകാനുള്ള ധാര്മ്മിക ഉത്തരവാദിത്തം നിങ്ങള്ക്കുണ്ടെന്നും കോടതി പറഞ്ഞു.അന്വേഷണത്തോട് സഹകരിക്കുന്നില്ലെങ്കില് തുടര്നടപടികളിലേക്ക് കടക്കാമെന്ന് സര്ക്കാരിനോട് കോടതി നിര്ദ്ദേശിച്ചു.

Previous Post Next Post