ഗാന്ധി ജയന്തി: കെ എസ് ആർ ടി സി ബസ്സുകൾ വൃത്തിയാക്കി ബേക്കർ സ്കൂൾ വിദ്യാർത്ഥിനികൾ


കോട്ടയം : ബേക്കർ മെമ്മോറിയൽ സ്കൂൾ എൻഎസ്എസ്സിന്റെയും ഗൈഡ്സ് റേഞ്ചർ ടീമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം കെഎസ്ആർടിസി ബസുകൾ വൃത്തിയാക്കി. ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ സമാപനമായിട്ടാണ് ഗാന്ധിജയന്തി ദിനത്തിൽ കെ എസ് ആർ ടി സി ബസുകൾ വൃത്തിയാക്കിയത്. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം മുനിസിപ്പൽ കൗൺസിലർ എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ എസ് രമേശ് കുട്ടികളെ സ്വീകരിച്ചു. ബേക്കർ സ്കൂൾ  പ്രിൻസിപ്പൽ എലിസബത്ത് ജിസ് നെനാൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഭൗഷക് സി.എൽ, ഗൈഡ്സ് റേഞ്ചർ ടീം ലീഡർ ഷെബി എലിസബെത്ത് ജോർജ്, ക്രിസി എലിസബത്ത് ജോൺ, ജോൺ ഏബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
Previous Post Next Post