നേതൃത്വം ഇടപെട്ടു; ആര്‍ ശ്രീലേഖ രാജി പിന്‍വലിച്ചു?


ഒടുവില്‍ ബിജെപിക്ക് ആശ്വാസം. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ രാജി പിന്‍വലിച്ചു. നേതൃത്വം അനുനയിപ്പിച്ചതോടെയാണ് രാജി പിന്‍വലിച്ചത്.

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് അധ്യക്ഷന്‍ അറിയിച്ചതായാണ് വിവരം. രാജി തീരുമാനം മാറ്റിയതോടെ വാട്‌സ്‌ആപ്പില്‍ പങ്കുവെച്ച 'രാജി സന്ദേശ'വും ശ്രീലേഖ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ബിജെപി സംസ്ഥാന ഉപാധ്യക്ഷയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ രാജിവച്ചെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. വ്യക്തിപരമാണ് രാജിയെന്നായിരുന്നു വിശദീകരണം. സെപ്റ്റംബര്‍ 30ന് മേയര്‍ വി വി രാജേഷിന് കൗണ്‍സിലര്‍ സ്ഥാനത്തു നിന്ന് സ്വകാര്യ കാരണങ്ങള്‍ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ച്‌ കത്ത് നല്‍കിയിട്ടുണ്ടെന്ന് ആര്‍ ശ്രീലേഖ ശാസ്തമംഗലത്തെ 'കൗണ്‍സിലര്‍ അറിയിപ്പ്' എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ അറിയിച്ചിരുന്നു.

Previous Post Next Post