തിരുവനന്തപുരം നഗരത്തില്‍ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
രണ്ട് കേസുകളാണ് മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. അതേസമയം, യൂത്ത് കോണ്‍ഗ്രസ് അതിക്രമത്തിലും പൊലീസ് നടപടിയിലും ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് എസ്‌എഫ്‌ഐ.
പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്‌എഫ്‌ഐ
പൊലീസ്-യൂത്ത് കോണ്‍ഗ്രസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ ഇന്ന് (ഒക്ടോബർ 1) സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. സെക്രട്ടേറിയറ്റിലേക്കും ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ചിനും എസ്‌എഫ്‌ഐ തീരുമാനിച്ചിട്ടുണ്ട്.