ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: മുൻകൂര്‍ ജാമ്യംതേടി 17-കാരന്റെ പിതാവായ ജഡ്ജി ഹൈക്കോടതിയില്‍.

ചേരാനല്ലൂർ വാഹനാപകടക്കേസില്‍ മുൻകൂർ ജാമ്യം തേടി 17-കാരന്റെ പിതാവായ ജഡ്ജി. കേസില്‍ രണ്ടാംപ്രതിയായ അഡീഷണല്‍ ജില്ലാ ജഡ്ജിയാണ് ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്.ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.

17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച്‌ സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തില്‍ കാറുടമയായ ജഡ്ജിക്കെതിരേ കഴിഞ്ഞദിവസമാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്തയാള്‍ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയതിനാലാണ് വാഹന ഉടമയായ പിതാവും പ്രതിയായത്. തുടർന്ന് ജഡ്ജിയെ പൊലീസ് സംഘം കഴിഞ്ഞദിവസം ഫ്ളാറ്റിലെത്തി ചോദ്യംചെയ്തിരുന്നു. ഇതിനുപിന്നാലെ ബുധനാഴ്ച ഉച്ചയോടെ ജഡ്ജിയെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയും ചോദ്യംചെയ്തു.
Previous Post Next Post