ഇ-കെ.വൈ.സി ഇല്ലെങ്കില്‍ ഇനി എല്‍.പി.ജി ബുക്കിംഗ് ഇല്ല, നവംബര്‍ ഒന്നു മുതല്‍ കര്‍ശന നിയന്ത്രണം; ആധാര്‍ ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കണം.

ആധാര്‍ ഇ-കെ.വൈ.സി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിംഗിന് തടസ്സം നേരിടും.ഒക്ടോബര്‍ ഒന്നു മുതല്‍ നടപടിക്രമം പൂര്‍ത്തിയാക്കാത്തവരുടെ ബുക്കിംഗ് അനുവദിക്കുന്നില്ലെന്നും നവംബര്‍ ഒന്നു മുതല്‍ നിയന്ത്രണം കര്‍ശനമായി നടപ്പാക്കുമെന്നും റിപ്പോര്‍ട്ട്. സബ്‌സിഡി നിരക്കില്‍ സിലിണ്ടര്‍ റീഫില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം ബയോമെട്രിക് ആധാര്‍ പരിശോധന പൂര്‍ത്തിയാക്കണം. നേരത്തേ ഇ-കെ.വൈ.സി പൂര്‍ത്തിയാക്കിയവര്‍ വീണ്ടും ചെയ്യേണ്ടതില്ല.2024 മുതല്‍ ഇ-കെ.വൈ.സി നടപടികള്‍ ആരംഭിച്ചിരുന്നു. മരിച്ച ഗുണഭോക്താവിന്റെ പേരിലുള്ള കണക്ഷന്‍ തുടരാന്‍ അവകാശികള്‍ പേരുമാറ്റം നടത്തി ഇ-കെ.വൈ.സി പൂര്‍ത്തിയാക്കണം. നടപടിക്രമം പൂര്‍ത്തിയാക്കാത്തവരുടെ സബ്‌സിഡി നിരക്കിലുള്ള റീഫില്‍ ബുക്കിംഗ് തടയും.ഇ-കെ.വൈ.സി ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ബന്ധപ്പെട്ട വിതരണക്കാരനെ അറിയിച്ച്‌ വിപണി നിരക്കില്‍ അഞ്ച് കിലോ അല്ലെങ്കില്‍ പത്ത് കിലോ സിലിണ്ടര്‍ വാങ്ങാനുള്ള സൗകര്യമുണ്ട്.
Previous Post Next Post