കാൻസര്‍ മരുന്നുകളുടെ വില കുറച്ച്‌ കേന്ദ്രം; 543 ബ്രാന്‍ഡുകളുടെ മരുന്നുകള്‍ക്ക് വില കുറയും; നവംബര്‍ 9 മുതല്‍ പുതിയ വില പ്രാബല്യത്തില്‍.


കാൻസർ മരുന്നുകളുടെ വില കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍. 543 ബ്രാന്‍ഡുകളുടെ മരുന്നുകള്‍ക്ക് വില കുറയുമെന്നാണ് പുറത്തുവരുന്ന വിവരം.

നവംബർ 9 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. 137 കാൻസര്‍ മരുന്നുകളുടെ വ്യാപാര മാര്‍ജിൻ 30 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 2019 ഫെബ്രുവരിയിലും 42 ഇനം കാൻസര്‍ മരുന്നുകള്‍ക്ക് വ്യാപാര മാര്‍ജിൻ കുറയ്ക്കുകയും അതുപോലെ തന്നെ 91 ശതമാനം വരെ മരുന്നുകളുടെ വിലയില്‍ വ്യത്യാസം ഉണ്ടാകുകയും ചെയ്തിരുന്നു. വീണ്ടും കേന്ദ്രസര്‍ക്കാര്‍ മരുന്നുകളുടെ വില കുറച്ചിരിക്കുകയാണ്.


Previous Post Next Post