കേരളത്തിൻ്റെ നിയുക്ത ഗവർണർ ഓംപ്രകാശ് മാഥുർ തലസ്ഥാനത്തെത്തി..


കേരളത്തിൻ്റെ നിയുക്ത ഗവർണർ ഓംപ്രകാശ് മാഥുർ തലസ്ഥാനത്തെത്തി. സ്നേഹവും സൗഹാർദവും നിറഞ്ഞ ഈ മണ്ണില്‍ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്നുവെന്ന് ഓംപ്രകാശ് മാഥുർ ആദ്യ പ്രതികരണം നടത്തി.

പ്രകൃതിയുടെ സൗന്ദര്യവും പാരമ്പര്യത്തിന്റെ മഹിമയും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേർന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ നിയുക്ത ഗവർണറെ സ്വീകരിക്കാൻ മുഖ്യമന്ത്രി, മന്ത്രിമാർ, മേയർ തുടങ്ങിയവർ എത്തിയിരുന്നു. കേരളത്തിൻ്റെ 29-ാമത് ഗവർണറായി ഓംപ്രകാശ് മാഥുർ ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് ഉച്ചയ്ക്ക് 12നും 12:30നും ഇടയില്‍ ലോക്ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും.

Previous Post Next Post