ജനസ്പര്‍ശം'ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍; ഈ മാസം 15ന് ആരംഭിക്കും.


സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച 588 പദ്ധതികളില്‍ 568 എണ്ണം പൂർത്തിയായതായി മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. ശേഷിക്കുന്ന 20 പദ്ധതികളും 90 ശതമാനത്തിലധികം പൂർത്തീകരിച്ചതായാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി തയ്യാറാക്കിയ ഡിജിറ്റല്‍ സംവിധാനത്തിലൂടെ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും വിവരങ്ങള്‍ പരിശോധിക്കാനുള്ള സൗകര്യമൊരുക്കിയതായും അദ്ദേഹം വ്യക്തമാക്കി.

വിവിധ വകുപ്പുകളിലായി നടപ്പാക്കിയ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയാണ് സർക്കാർ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. ഇലക്‌ട്രോണിക്സ്, വിവരസാങ്കേതിക വകുപ്പ്, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, ആയുഷ്, ആരോഗ്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിലെ പദ്ധതികള്‍ അവലോകനം ചെയ്തു.

Previous Post Next Post