ദില്ലിയിലെ നിയന്ത്രണം: 'ജാഗ്രതയുടെ പേരില്‍ മുഴുവൻ അടച്ചിടാനാകില്ല, മെട്രോ പൂര്‍ണമായി അടക്കരുത്'; വിമര്‍ശിച്ച്‌ സുപ്രീം കോടതി.


ഗ്യാനേഷ്കുമാറിനെതിരായ സിജെപി സമരം നേരിടാൻ മെട്രോ സർവ്വീസും ദില്ലിയിലേക്കുള്ള ട്രെയിനുകളും പൂർണ്ണമായും റദ്ദാക്കുന്നത് തടഞ്ഞ് സുപ്രീംകോടതി.

സാഹചര്യമനുസരിച്ച്‌ ജനങ്ങളെ വലയ്ക്കാതെ നിയന്ത്രങ്ങള്‍ ഏർപ്പെടുത്തിയാല്‍ മതിയെന്ന് കോടതി നിർദ്ദേശിച്ചു. ഈച്ചയെ കൊല്ലാൻ ചുറ്റിക ആവശ്യമില്ലെന്ന് നീരീക്ഷിച്ച കോടതി അനുമതി വാങ്ങാതെുള്ള പ്രതിഷേധം നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. നാളത്തെ സമരത്തിനെത്തുന്നവരെ പല സംസ്ഥാനങ്ങളിലെും കസ്റ്റഡിയില്‍ എടുക്കുകയാണെന്ന് സിജെപിയും ഇടതു സംഘടനകളും കുറ്റപ്പെടുത്തി. ദില്ലി പൊലീസ് 70 കമ്പനി കേന്ദ്രസേനയെ കൂടി സുരക്ഷയ്ക്ക് വിന്യസിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ സ്ഥിതി നിരന്തരം നിരീക്ഷിക്കുകയാണ്.

Previous Post Next Post