അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ അഗ്നിപരീക്ഷയില്‍ തമിഴകത്തിന്‍റെ ജനനായക പദവി ഉറപ്പിച്ച് ദളപതി. മധുരാന്തകത്ത് വിജയം ഉറപ്പിച്ച ടിവികെ, ധാരാപുരത്ത് ലീഡ് 8000 ആയി ഉയർത്തി.
രണ്ടിടത്തും നിലവില്‍ ഡിഎംകെയാണ് രണ്ടാം സ്ഥാനത്തുള്ളത്.
അണ്ണാഡിഎംകെ എംഎല്‍മാരെ രാജിവയ്പ്പിച്ച് ടിവികെ പാളയത്തിലെത്തിച്ച നീക്കത്തോട് മുഖം തിരിക്കാതെ വോട്ടർമാർ. ഏപ്രിലില്‍ 17,000 വോട്ടിന് അണ്ണാഡിഎംകെ ജയിച്ച ധാരാപുരത്ത് ലീഡ് നേടാൻ അഞ്ചാം റൗണ്ട് വരെ കാത്തിരുന്ന ടിവികെ പിന്നീട് തിരിഞ്ഞുനോക്കിയതേയില്ല. മധുരാന്തകത്ത് ഓരോ റൗണ്ടിലും ലീഡ് വർധിപ്പിച്ച മരഗതം കുമരവേല്‍, മന്ത്രിസഭയിലേക്കുള്ള ക്ഷണവും പ്രതീക്ഷിക്കുന്നുണ്ട്. സഖ്യകക്ഷികളെ നഷ്ടമായിട്ടും പിടിച്ചുനില്‍ക്കാൻ കഴിഞ്ഞെന്ന ആശ്വാസത്തില്‍ ഡിഎംകെ.
പശ്ചിമ ബംഗാളില്‍ ബിജെപിക്ക് വൻ വിജയം സമ്മാനിച്ചുകൊണ്ട്, നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി ഹാസി റാണി റാഥ് തന്റെ തൊട്ടടുത്ത എതിരാളിയെ 1.2 ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ റെജിനഗറിലെ ബി.ജെ.പി സ്ഥാനാർത്ഥി ശങ്കരവ് സർക്കാർ 75,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു. ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിന്റെ തെളിവാണിതെന്ന് അധികാരി പറഞ്ഞു. റെജിനഗറിലെ വോട്ടർമാരില്‍ 70 ശതമാനവും നന്ദിഗ്രാമില്‍ 27 ശതമാനവും ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരാണ്.