അലമാര തുറക്കുന്നത് മുത്തച്ഛന്‍ കണ്ടു; സ്വര്‍ണം മോഷ്ടിക്കാനുള്ള ശ്രമം കൊലപാതകത്തില്‍ കലാശിച്ചു: 13കാരിയുടെ മൊഴി.


വീട്ടിലെ സ്വര്ണം മോഷ്ടിക്കാന് ശ്രമിക്കുന്നത് മുത്തച്ഛന് കണ്ടതിനെ തുടര്ന്നാണ് അദ്ദേഹത്തെ കൊലപ്പെടുത്താന് തീരുമാനിച്ചതെന്ന് കരുവാറ്റ കൊലപാതകക്കേസിലെ കുറ്റാരോപിതയായ 13കാരിയുടെ മൊഴി.

ജുവനൈല് ജസ്റ്റിസ് ബോര്ഡിന്റെ അനുമതിയോടെ ഇന്നലെ പൊലീസ് പെണ്കുട്ടിയെ ചോദ്യം ചെയ്തു. രാവിലെ ഒമ്പത് മുതല് വൈകിട്ട് 4.45 വരെ ജില്ലാ ശിശുക്ഷേമ ഓഫിസറുടെയും പ്രൊബേഷനറി ഓഫിസറുടെയും സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്.

ഓഗസ്റ്റ് 15ന് രാത്രിയാണ് ഹരിപ്പാട് കരുവാറ്റയിലെ വാടകവീട്ടില് 67കാരന് കൊല്ലപ്പെട്ടത്. കൊച്ചുമകളുടെ അറിവോടെ സുഹൃത്തുക്കളായ മൂന്ന് കൗമാരക്കാര് ചേര്ന്നാണ് കൊലപാതകം നടത്തിയതെന്നാണ് കേസ്. വീട്ടിലെ സ്വര്ണം മോഷ്ടിച്ച്‌ തനിക്ക് ഐഫോണും ആണ്സുഹൃത്തിന് ബൈക്കും വാങ്ങാന് നേരത്തെ തീരുമാനിച്ചിരുന്നതായി പെണ്കുട്ടി മൊഴി നല്കിയിട്ടുണ്ട്.

ഓഗസ്റ്റ് 14ന് രാത്രി മുത്തച്ഛന് പുറത്തുപോയ സമയത്തായിരുന്നു മോഷണശ്രമം. സ്ക്രൂ ഡ്രൈവര് ഉപയോഗിച്ച്‌ സ്വര്ണം സൂക്ഷിച്ചിരുന്ന അലമാര തുറക്കാന് ശ്രമിക്കുന്നതിനിടെ മുത്തച്ഛന് തിരിച്ചെത്തി. ഇത് കണ്ട അദ്ദേഹം സ്ക്രൂ ഡ്രൈവര് വാങ്ങി നിലത്തെറിഞ്ഞ് പെണ്കുട്ടിയെ ശാസിച്ചു. വിവരം അമ്മയെയും ബന്ധുക്കളെയും അറിയിക്കുമെന്നും മുന്നറിയിപ്പ് നല്കി.

പിറ്റേദിവസം തന്നെ മോഷണം നടത്തിയില്ലെങ്കില് സ്വര്ണം കൈക്കലാക്കാന് കഴിയില്ലെന്ന് കൊല്ലം സ്വദേശിയായ ആണ്സുഹൃത്തിനെ പെണ്കുട്ടി അറിയിച്ചു. തന്നോട് മോശമായി പെരുമാറിയതിനാല് മുത്തച്ഛനെ കൊലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. തുടര്ന്ന് വീടിന്റെ ലൊക്കേഷന് വാട്സാപ് വഴി അയച്ചുനല്കി.

പിറ്റേന്ന് രാവിലെ താന് കരുവാറ്റയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയെന്നും അന്ന് രാത്രിയാണ് കൊല്ലം സ്വദേശിയായ ആണ്സുഹൃത്ത് ഉള്പ്പെടെ മൂന്ന് പേര് വീട്ടിലെത്തി കൊലപാതകം നടത്തിയതെന്നും പെണ്കുട്ടി മൊഴി നല്കി. വീട്ടില് സ്വര്ണം സൂക്ഷിച്ചിരുന്ന അലമാര എവിടെയാണെന്ന് കാണിച്ചുതരാന് ആണ്സുഹൃത്ത് വിഡിയോ കോള് ചെയ്തതായും ഈ സമയത്താണ് മുത്തച്ഛന്റെ മൃതദേഹം വിഡിയോ കോളിലൂടെ കണ്ടതെന്നും പെണ്കുട്ടി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.


Previous Post Next Post