ചേര്‍ത്തലയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച്‌ ബാഗ് തട്ടിയ കേസ്; സുഹൃത്തുക്കളായ നാല് പേര്‍ അറസ്റ്റില്‍,സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും


ചേര്‍ത്തലയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച്‌ ബാഗ് തട്ടിയെടുത്ത കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ജ്വല്ലറി ഉടമയുടെ സുഹൃത്ത് സജീര്‍, ബിബിന്‍, ശ്രീകുമാര്‍, അജയഘോഷ് എന്നിവരാണ് പിടിയിലായത്.

സെപ്റ്റംബര്‍ 26നാണ് കടയടച്ച്‌ മടങ്ങിയ പൊന്നാംവെളിയില്‍ പ്രവര്‍ത്തിക്കുന്ന സൗമ്യ ജ്വല്ലറിയുടെ ഉടമ സലീമിനെ പ്രതികള്‍ ആക്രമിച്ചത്. തൃശൂരില്‍ നിന്നാണ് പ്രതികളെയും ഇവര്‍ സഞ്ചരിച്ചിരുന്ന കാറും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും. മുഖ്യ പ്രതി സജീര്‍ മറ്റ് പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കൃത്യം നടപ്പിലാക്കിയതെന്ന് ചേര്‍ത്തല ഡിവൈഎസ്പി മഞ്ജുലാല്‍ അറിയിച്ചു.

Previous Post Next Post