അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മൂന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍.

അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മൂന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍.

പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

തങ്ങളുടെ സ്‌കൂളിലെ അധ്യാപികമാരുടെ മോശമായ ഫോട്ടോ ടെലഗ്രാം ഗ്രൂപ്പുകളില്‍ കണ്ട വിദ്യാര്‍ഥികളാണ് സംഭവം സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. സംഭവം പരിശോധിച്ചപ്പോള്‍ ജൂണ്‍ മാസത്തില്‍ ചിത്രങ്ങള്‍ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത് കണ്ടെത്തുകയായിരുന്നു.

സ്‌കൂള്‍ അധികാരികളും അധ്യാപകരും പേരാമ്പ്ര പോലിസില്‍ പരാതിനല്‍കി. സംഭവത്തില്‍ കേസെടുത്ത പോലിസ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി മൊഴിയെടുത്തു. വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
Previous Post Next Post