മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ-ചെലാനുകളില്‍ നിന്ന് ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ ഒഴിവാക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് മോട്ടോര്‍ വാഹന വകുപ്പ്.
അങ്ങനെയൊരു ഉത്തരവോ നിര്‍ദേശമോ നല്‍കിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതികരണം.
മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ-ചെലാനുകളില്‍ നിന്നും ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ ഒഴിവാക്കുന്നു എന്ന തരത്തിലുള വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കാണുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു ഉത്തരവ് / നിര്‍ദ്ദേശം നിലവില്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിട്ടില്ല എന്ന് അറിയിക്കുന്നു.